പരിചിതമല്ലാത്ത വഴികളിലൂടെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ യാത്ര ജനകോടികള്‍ക്ക് ആവേശവും ആശ്വാസവും നല്‍കുന്നതാവുകയാണ്. വന്‍ ഭൂരിപക്ഷത്തിലൂടെ അധികാരമേറ്റപ്പോള്‍ എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്നായിരുന്നു മുഖ്യ മുദ്രാവാക്യം. അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടാണ് അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണഫലമാണ് മുമ്പത്തെക്കാള്‍ ജനപിന്തുണയോടെ വീണ്ടും തെരഞ്ഞടുക്കപ്പെട്ടത്. എനിക്ക് പത്ത് വര്‍ഷം വേണം. രാജ്യത്തിന്റെ മുഖഛായ മാറ്റാനാകും. നവഭാരതസൃഷ്ടിക്കും രാജ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി. വാക്കുപാലിച്ചുകൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയത്തിന്റെ പാതിപിന്നിട്ടപ്പോള്‍ എന്‍ഡിഎ സര്‍ക്കാരിന്റെ യാത്ര നല്ല ദിശയിലേക്കാണെന്ന് തിരിച്ചറിഞ്ഞു.