ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ നരേന്ദ്ര മോദി സത്യവാചകം ചൊല്ലിത്തുടങ്ങിയപ്പോള്‍ രാജ്യം മറ്റൊരു ചരിത്രമുഹൂര്‍ത്തത്തെ സ്വാഗതം ചെയ്തു. ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിന് തിളക്കമേറ്റി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അധികാരാരോഹണത്തിന്, ജനാധിപത്യം നിലനിര്‍ത്തുന്നതിനായി ബംഗാളില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെ വികാരനിര്‍ഭരമാക്കി.
നൂറ്റി മുപ്പത് കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍, ലോകത്തെ സാക്ഷിയാക്കി വികസനത്തിലേക്കുള്ള ഭാരതത്തിന്റെ തുടര്‍യാത്രക്ക് രാഷ്ട്രപതി ഭവന്റെ തിരുമുറ്റത്ത് പ്രൗഢഗംഭീര തുടക്കം. നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന ഞാന്‍...ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രിയെന്ന വിശേഷണത്തിനുടമയായ നരേന്ദ്ര മോദി സത്യവാചകം ചൊല്ലിത്തുടങ്ങിയപ്പോള്‍ രാജ്യം മറ്റൊരു ചരിത്രമുഹൂര്‍ത്തത്തെ സ്വാഗതം ചെയ്തു. ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിന് തിളക്കമേറ്റി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അധികാരാരോഹണത്തിന്, ജനാധിപത്യം നിലനിര്‍ത്തുന്നതിനായി ബംഗാളില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെ വികാരനിര്‍ഭരമാക്കി.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് സവിശേഷതയായി.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത് കേരളത്തിന് അഭിമാന നിമിഷമായി. മോദിയുടെ രണ്ടാം വരവിനെ സ്വീകരിച്ച് രാജ്യമെങ്ങും ആഹ്ലാദ പരിപാടികളും നടന്നു.
57 മന്ത്രിമാരും മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 24 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. 24 പേര്‍ സഹമന്ത്രിമാരും ഒന്‍പതു പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും. പരിചയ സമ്പന്നതയും യുവത്വവും സമ്മേളിച്ചതാണ് മന്ത്രിസഭ. മൂന്നു കാബിനറ്റ് മന്ത്രിമാര്‍ അടക്കം 6 പേര്‍ വനിതകളാണ്. 20 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തിലായിരുന്നു ഇന്നലെ രാജ്യം. മന്ത്രിമാര്‍ ആരൊക്കെയെന്ന് മാധ്യമങ്ങള്‍ക്ക് സൂചനകള്‍ പോലും ലഭിച്ചില്ല. രാവിലെ രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും സമാധിസ്ഥാനില്‍ മോദി പുഷ്പ്പാര്‍ച്ചന നടത്തി. ഇന്ത്യാഗേറ്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തിലും അദ്ദേഹം പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
വൈകീട്ട് നാലരയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാംഗങ്ങള്‍ ഏഴിന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. മന്ത്രിമാരാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും. ഇതിന് ശേഷമായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് വന്നത്. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ഒന്‍പതു മണിയോടെ ചടങ്ങ് അവസാനിച്ചു. വികസനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് പ്രതിപക്ഷ നേതാക്കളുള്‍പ്പെടെ ആറായിരത്തോളം അതിഥികള്‍ സാക്ഷികളായി. ബിംസ്റ്റെക് കൂട്ടായ്മയിലെ നേതാക്കള്‍, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
DISCLAIMER: വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ലേഖനങ്ങളുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് . ഇത് ഗസ്റ്റപ്പോ ടൈംസിന്റെ അഭിപ്രായമല്ല, ഈ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപ്രശ്നങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. The news and articles published in various media are published here. We're not responsible for any legal issues related to these comments.