കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായ വി. മുരളീധരന് ലഭിച്ചത് മികച്ച വകുപ്പുകള്‍. വിദേശം, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.
മന്ത്രിസഭയിലെ ആദ്യ ഊഴം കൂടിയായ മുരളീധരന് ഇതൊന്നും കണക്കിലെടുക്കാതെയാണ് വകുപ്പുകള്‍ നല്‍കിയത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരന്‍ പ്രവര്‍ത്തിക്കുക. പ്രഹ്‌ളാദ് ജോഷിയാണ് പാര്‍ലമെന്ററികാര്യ മന്ത്രി.
അതേസമയം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ഉത്സവ സമയത്തെ നിരക്ക് വര്‍ദ്ധനക്ക് പരിഹാരമുണ്ടാക്കാന്‍ തന്നാലാവുന്ന രീതിയില്‍ ഇടപെടുമെന്നും വകുപ്പ് വിഭജനത്തിനുശേഷം മുരളീധരന്‍ അറിയിച്ചു. എറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് പറഞ്ഞ മുരളീധരന്‍, വിവിധ രാജ്യങ്ങളിലെയും പ്രശ്‌നങ്ങള്‍ പലവിധമാണെന്നും കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് പാര്‍ലമെന്റില്‍ എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരന്‍ ഏറെ കാലം ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം.
DISCLAIMER: വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളും ലേഖനങ്ങളുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് . ഇത് ഗസ്റ്റപ്പോ ടൈംസിന്റെ അഭിപ്രായമല്ല, ഈ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപ്രശ്നങ്ങൾക്ക് ഞങ്ങൾ ഉത്തരവാദികളല്ല. The news and articles published in various media are published here. We're not responsible for any legal issues related to these comments.